പത്തനംതിട്ട: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോവിഡ് -19 കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍മാരെ സഹായിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കായി നിയോഗിച്ച നോഡല്‍ ഓഫീസര്‍ കൃഷ്ണ തേജ മൈലാവരപ്പ് ചാര്‍ജെടുത്തു. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ കെടിഡിസി എം.ഡിയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനു നേതൃത്വം നല്‍കുകയും സെക്ടറല്‍ മജിസ്‌ട്രേറ്റുകള്‍, പോലീസ്, മറ്റ് വകുപ്പുകള്‍ എന്നിവ തമ്മില്‍ സഹകരണം ഉണ്ടാക്കുകയുമാണ് നോഡല്‍ ഓഫീസറിന്റെ ചുമതല.
ചാര്‍ജ് എടുത്തശേഷം കൃഷ്ണ തേജ മൈലാവരപ്പിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്ത് തലത്തില്‍ കേന്ദീകരിക്കുമെന്ന് കൃഷ്ണ തേജ മൈലാവരപ്പ് പറഞ്ഞു. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പോസിറ്റീവ് കേസുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി മാപ്പ് തയ്യാറാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തു.
അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ.ജ്യോതി ലക്ഷ്മി, ഡി.എം.ഒ ഡോ.എ.എല്‍.ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
