പാലക്കാട്: ജില്ലാ ഗവ. മെഡിക്കല് കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില് ഇവിടെ പ്രവര്ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന് എന്നിവ കഞ്ചിക്കോട് സി.എഫ്.എല്.ടി.സിയായി പ്രവര്ത്തിക്കുന്ന കിന്ഫ്രയിലേക്ക് നാളെ മുതല് (ഫെബ്രുവരി മൂന്ന്) മാറ്റി പ്രവര്ത്തിക്കുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. പാലക്കാട് നഗരസഭാ പ്രദേശത്തെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ തുടര്പരിശോധനകള് നടത്തുന്നതിന് പാലക്കാട് കൊപ്പം അര്ബന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് സംവിധാനം ഏര്പ്പെടുത്തിയിട്ടുണ്ട്.
