പാലക്കാട്: ജില്ലയിൽ ഇന്ന് (02.02.2021) ഗൃഹസന്ദർശനത്തിലൂടെ 13302 കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുത്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 209626 (99%) ആയി. ഗ്രാമപ്രദേശങ്ങളിൽ നിന്നും 12077 കുട്ടികളും നഗരപ്രദേശങ്ങളിൽ നിന്ന് 1225 കുട്ടികളുമാണ് തുള്ളിമരുന്ന് സ്വീകരിച്ചിരിക്കുന്നത്. 94 അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും ഇന്ന് തുള്ളിമരുന്ന് സ്വീകരിച്ചവരിൽ ഉൾപ്പെടും.
