കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ വിജയിച്ച അഡ്വ. ബിനോയ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, പി ജയരാജന്‍, കെ പി സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി ചന്ദ്രന് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് പിപി ദിവ്യ നല്‍കി.
