കയ്യൂര്‍ ഗവ: ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 5ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 04672-230980