പട്ടികജാതി-പട്ടികവർഗ വിഭാഗം ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമന്വയ പദ്ധതി 12ന് വൈകിട്ട് 4.30 ന് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡവലപ്മെന്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ആദ്യ ട്രൈബൽ എംപ്ലോയ്മെന്റ് കം കരിയർ ഡവലപ്മെന്റ് സെന്ററാണ് പാലോട്. സമന്വയ പദ്ധതിയിലൂടെ പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷാ പരിശീലനം, നൈപുണ്യ വികസനം, സ്വയം തൊഴിൽ സഹായം, അഭിമുഖം, ഗ്രൂപ്പ് ഡിസ്‌ക്കഷൻ എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം, ഓൺലൈൻ രജിസ്ട്രേഷൻ സഹായം, കരിയർ ഗൈഡൻസ് എന്നിവ നൽകും. ഗോത്രവർഗ്ഗ യുവതീയുവാക്കൾക്ക് പ്രത്യേക പരിശീലനവും നടപ്പാക്കും. ട്രൈബൽ എംപ്ലോയ്മെന്റ് കം കരിയർ ഡവലപ്മെന്റ് സെന്ററിന്റെ കെട്ടിട ഉദ്ഘാടനവും 12-ന് നടക്കും.