മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് 10 ലക്ഷം രൂപ സംഭാവന നൽകി. തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന് ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ ചെക്ക് കൈമാറി. ബോർഡ് അംഗം സതികുമാർ, സി.ഇ.ഒ സിന്ധു കെ. എസ് എന്നിവർ പങ്കെടുത്തു.