സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി നടന്നുവന്ന ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് അന്തർദേശീയ കോൺഫറൻസ് സമാപിച്ചു. സമാപനസമ്മേളനത്തിൽ നൊബേൽ സമ്മാനജേതാവ് അമർത്യ സെൻ മുഖ്യപ്രഭാഷണം നടത്തി. കോൺഫറൻസിലൂടെ ലഭ്യമായ ആശയങ്ങളും നിർദേശങ്ങൾ വിശദമായി പരിശോധിച്ച് അവ എങ്ങനെ നടപ്പാക്കാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിൽ പറഞ്ഞു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ: വി.കെ രാമചന്ദ്രൻ, ആസൂത്രണബോർഡ് അംഗങ്ങളായ പ്രൊഫ: ആർ. രാംകുമാർ, ഡോ. ജയൻ ജോസ് തോമസ്, പ്രൊഫ: ടി. ജയരാമൻ, ഡോ: കെ. രവിരാമൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ: കെ.ജെ ജോസഫ്, ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻറ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് ജോയ് എൻ.കെ, സോഷ്യൽ സർവീസ് ഡിവിഷൻ ചീഫ് ഡോ: ബിന്ദു പി. വർഗീസ്, ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷൻ ഹെഡ് ജെ. ജോസഫൈൻ എന്നിവർ സമാപനസമ്മേളനത്തിൽ സംസാരിച്ചു.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഇ-ഗവേണൻസ്, ഉന്നതവിദ്യാഭ്യാസം, വ്യവസായം, വിവരസാങ്കേതികവിദ്യ, നൈപുണ്യവികസനം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട മേഖലകളിലെ കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ച് കോൺഫറൻസ് ചർച്ച നടന്നു. പ്രാദേശിക സർക്കാരുകൾ, ഫെഡറലിസവും വികസന ധനകാര്യവും എന്നിവ സംബന്ധിച്ച് രണ്ടു പ്രത്യേക സെഷനുകളും നടന്നു.