സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടക്കുന്നു

ആലപ്പുഴജനങ്ങൾക്കാവശ്യമായ എല്ലാത്തരം വസ്തുക്കളും വിതരണം ചെയ്യുന്ന ഔട്ട്ലെറ്റായി സപ്ലൈക്കോയെ മാറ്റുുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. തൃക്കുന്നപ്പുഴയിലെ നവീകരിച്ച സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൻറെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രികോവിഡ് കാലത്ത് ഉൾപ്പടെ ഭക്ഷ്യ വസ്തുക്കൾക്ക് ഉണ്ടാകേണ്ടിയിരുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈക്കോക്കായിഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഒട്ടേറെ മാറ്റങ്ങളാണ് പൊതുവിതരണ രംഗത്ത് കൊണ്ടുവന്നത്

പഴയകാല രീതികൾക്ക് വ്യത്യസ്തമായി ഓരോ ഉപഭോക്താവിനും ആവശ്യമുള്ളത് സ്വയം തിരഞ്ഞെടുക്കാനുള്ള അവസരമാണ് സർക്കാർ ഇത്തരത്തിലുള്ള സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിലൂടെ ഒരുക്കുന്നത്ഓൺലൈൻ രംഗത്തേക്കും ഉടൻ സപ്ലൈക്കോയുടെ സാന്നിധ്യം ഉറപ്പാക്കും

നെല്ലിൻറെ താങ്ങ് വില 28 രൂപ ആയിട്ടും സപ്ലൈക്കോയുടെ കൃത്യമായ ഇടപെടലിലൂടെ കമ്പോളത്തിൽ അരിയുടെ വില പിടിച്ചു നിർത്താൻ സാധിച്ചെന്നും മന്ത്രി പറഞ്ഞുസംസ്ഥാനത്തുടനീളം സപ്ലൈക്കോയ്ക്ക് 160 ഗൃഹോപകരണ വിതരണ ഔട്ട്ലെറ്റുകൾ ഉണ്ട്ലോക്ക് ഡൗൺ കാലത്ത് 86 ലക്ഷം കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചുതുടർന്നുള്ള മൂന്ന് മാസവും കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് കുമാർ ആദ്യ വിൽപ്പന നിർവ്വഹിച്ചുജനപ്രതിനിധികളായ ടി.എസ് താഹസുധിലാൽലെഞ്ചു സതീശൻസപ്ലൈക്കോ എംഡി പി.എം അലി അസ്ഗർ പാഷമേഖലാ മാനേജർ എൽ മിനി എന്നിവർ സംസാരിച്ചു.