കോട്ടയം:  പട്ടികജാതി വികസന വകുപ്പ് കെൽട്രോൺ നോളജ് സെൻ്റർ മുഖേന പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.

മൊബൈൽ ഫോൺ ടെക്നോളജി, ഗ്രാഫിക്സ് ആന്‍റ് വിഷ്വൽ എഫക്ട്സ്, ഓഡിയോ വീഡിയോ എഡിറ്റിംഗ് അന്‍റ് എഫക്ടസ്, വെബ് ഡിസൈനിംഗ് ആന്‍റ് അനിമേഷൻ എന്നിവയാണ് കോഴ്സുകള്‍.

യോഗ്യത-എസ്.എസ്.എൽ.സി. പ്രായം 18 നും 40നും മധ്യേ. അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഫെബ്രുവരി ആറിനു മുന്‍പ് ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04812304031