കോട്ടയം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ ബോട്ട് കീപ്പർ തസ്തികയില്‍(കാറ്റഗറി നമ്പർ 380/18) അനുയോജ്യരെന്ന് കണ്ടെത്തിയ ഉദ്യോഗാർത്ഥികൾക്കുള്ള സ്വിമ്മിംഗ് ടെസ്റ്റും ബോട്ട് ഹാൻഡിലിംഗ് ടെസ്റ്റും നാളെ (ഫെബ്രുവരി 5 ) രാവിലെ ആലപ്പുഴ പുന്നമടയിൽ നടത്തും.

ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ എട്ടിന് സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ഡോക്ക് ആൻറ് റിപ്പയർ സെക്ഷൻ ട്രെയിനിംഗ് ഹാളിൽ (ആലപ്പുഴ മാതാ ജെട്ടിക്ക് സമീപം)ഹാജരാകണമെന്ന് കോട്ടയം ജില്ലാ പി. എസ്.സി. ഓഫീസർ അറിയിച്ചു.