പാലക്കാട്: കയര് ബോര്ഡിന്റെ ആഭിമുഖ്യത്തില് ഇന്ദിരാഗാന്ധി സംയോജിത കയര് വ്യവസായ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പുതിയ തൊഴില്മേഖല പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘കയറും അനുബന്ധ വ്യവസായങ്ങളും’ സംബന്ധിച്ച് ഏകദിന കയര് വ്യവസായ വികസന ശില്പശാല മലമ്പുഴയില് സംഘടിപ്പിച്ചു. മലമ്പുഴ പിക്ക്‌നിക്ക് ഹാളില് നടന്ന ശില്പശാല മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.
കയര് ബോര്ഡ് ഇ.എസ്.ഒ വി.സുധീര് അധ്യക്ഷനായി. കയര്ബോര്ഡ് ഇന്സ്‌പെക്ടര് ബി സുനില് കുമാര്, കില റിസോഴ്‌സ് പേഴ്‌സണ് ഇ.വി. കോമളം, മലമ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്പേഴ്‌സണ് ഹേമലത, ലിസ ജോര്ജ് എന്നിവര് പങ്കെടുത്തു. കയര്ബോര്ഡ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ബി. സുനില് കുമാര്, കയര് അനുബന്ധ വ്യവസായങ്ങളെ കുറിച്ച് വി സുധീര്, ‘സ്ത്രീ ശക്തീകരണം കയര് വ്യവസായത്തില്‘ എന്ന വിഷയത്തില് കില ചെയര്പേഴ്‌സണ് ഇ.വി കോമളവും വിഷയാവതരണം നടത്തി.