തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വനവിഭവങ്ങളുടെ സംസ്‌ക്കരണത്തിനും, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/സാങ്കേതിക/നിർവ്വഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ താത്പര്യപത്രം ക്ഷണിച്ചു. പ്രവർത്തനങ്ങൾ ഒന്നിച്ചോ, പ്രത്യേകമായോ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാം. താൽപര്യമുള്ളവർ വിശദമായ പ്രൊഫഷണൽ പ്രൊഫൈൽ സഹിതം 10നകം നേരിട്ടോ, ഇ-മെയിൽവഴിയോ ബന്ധപ്പെടുണം. ഇ-മെയിൽ: sctfed@gmail.comഫോൺ:0471-2433850, 9496994263.