കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘ഇനിയും മുന്നോട്ട്’ വീഡിയോ ചിത്രത്തിന് സ്വീകാര്യതയോറുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയാണ് തയാറാക്കിയത്. ഇവ ജില്ലയിലെ 150 ഓളം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി അഞ്ചിന് അമ്പലത്തറ, ഇരിയ, തട്ടുമ്മല്‍, എണ്ണപ്പാറ, ഒടയംചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, മാലക്കല്ല്, പനത്തടി, ബാളാംതോട്, പാണത്തൂര്‍ തുടങ്ങിയ ടൗണുകളില്‍ വീഡിയോ പ്രദര്‍ശനത്തിനെത്തും.
