എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ/ മെഡിക്കൽ കോളേജ്, എൻജിനിയറിങ് കോളേജ്, ആർട്‌സ് & സയൻസ് കോളേജ്, പോളിടെക്‌നിക് സ്ഥാപനങ്ങളിലെ അധ്യാപകരിൽ നിന്ന് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ബി.ടെക്/ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 27 വരെ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും ceds.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2345627.