കൊല്ലം കോര്‍പ്പറേഷനിലെ 26-ാം ഡിവിഷനിലെയും(അമ്മന്‍നട), ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ മൂന്നാം ഡിവിഷനിലെയും(ചാത്തന്നൂര്‍ വടക്ക്) ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമായി. മേയ് 31 നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികകള്‍ മേയ് 14വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന മേയ് 15ന് നടക്കും. പത്രികള്‍ പിന്‍വലിക്കേണ്ട അവസാന തീയതി മേയ് 17 ആണ്. വോട്ടെണ്ണല്‍ ജൂണ്‍ ഒന്നിന് നടക്കും.
തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഡെപ്യൂട്ടി കലക്ടര്‍ (തിരഞ്ഞെടുപ്പ് വിഭാഗം) പി.ആര്‍. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.