സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു.
അസി.പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അസി.പ്രൊഫസര്‍ (മാത്തമാറ്റിക്സ്), അസി.പ്രൊഫസര്‍ (ഇംഗ്ലീഷ്), അസി.പ്രൊഫസര്‍ (ഇലക്ട്രോണിക്സ്), ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ്, അസി.പ്രൊഫസര്‍ (ഹിന്ദി), അസി.പ്രൊഫസര്‍ (മലയാളം), അസി.പ്രൊഫസര്‍ (കന്നഡ), അസി.പ്രൊഫസര്‍ (കോമേഴ്സ്) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
അസി.പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളുടെ കൂടിക്കാഴ്ച ഈ മാസം 21 ന് രാവിലെ 10.30 നും അസി.പ്രൊഫസര്‍ (മാത്തമാറ്റിക്സ്), അസി.പ്രൊഫസര്‍ (ഇംഗ്ലീഷ്) എന്നീ തസ്തികകളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. അസി.പ്രൊഫസര്‍ (ഇലക്ട്രോണിക്സ്), ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് കൂടിക്കാഴ്ച ഈ മാസം 22 ന് രാവിലെ 10.30 നും അസി.പ്രൊഫസര്‍ (ഹിന്ദി), അസി.പ്രൊഫസര്‍ (മലയാളം), അസി.പ്രൊഫസര്‍ (കന്നഡ), അസി.പ്രൊഫസര്‍ (കോമേഴ്സ്) കൂടിക്കാഴ്ച ഈ മാസം 23 ന് രാവിലെ 10.30 നും നടക്കും.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര് വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്പ്പുകളുടെ രണ്ടു കോപ്പിയുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04998 215615, 8547005058.