പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അപേക്ഷ ഫോം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നിന്നും ലഭിക്കും. www.scdd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അവസാന തീയതി ഫെബ്രുവരി 27. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238.
