കൊല്ലം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സില്‍ ജില്ലാ പഞ്ചായത്ത് കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവം പ്രസിഡന്റ് സാം കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പയര്‍, മരച്ചീനി, ചേമ്പ്, പാവല്‍, കാബേജ്, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്.
കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവ സംയുക്തമായാണ് കൃഷി നടത്തിയത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷൈന്‍കുമാര്‍, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, കൃഷി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ഗിരിജകുമാരി എന്നിവര്‍ പങ്കെടുത്തു.