സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ ഇതുവരെ എടുക്കാത്തവര്‍ക്കും 2018 മാര്‍ച്ച് 31വരെ കാലാവധി ഉണ്ടായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് ഇതുവരെ പുതുക്കാത്തവര്‍ക്കും 2017ല്‍ കാലാവധി കഴിഞ്ഞ സ്മാര്‍ട്ട്  കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാനുള്ള അവസരം.
ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ മെയ് 10, 11 തീയതികളിലും വണ്ടന്‍മേട്, ചക്കുപള്ളം, ഇരട്ടയാര്‍ പഞ്ചായത്തുകളില്‍ 12, 13 തീയതികളിലും കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ 14, 15 തീയതികളിലും സേനാപതി, രാജകുമാരി, രാജാക്കാട് എന്നിവിടങ്ങളില്‍ 16, 17 തീയതികളിലും നടത്തും. 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് അവിടെനിന്നും ലഭിച്ച ജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ എല്ലാവരും ഫോട്ടോ എടുക്കല്‍ കേന്ദ്രത്തില്‍ എത്തണം. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കേണ്ടവര്‍ സ്മാര്‍ട്ട് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. 2013-16 വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിച്ചവരും പിന്നീട് പുതുക്കുവാന്‍ കഴിയാതെ വരികയും നഷ്ടപ്പെട്ട് പോയവര്‍ക്കും പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുവാന്‍ ഒരു അവസരം കൂടി ഇതോടൊപ്പമുണ്ട്. ഫോണ്‍ നമ്പരില്‍ വിളിച്ചോ വാട്‌സ് ആപ്പ് സന്ദേശം വഴിയോ റേഷന്‍ കര്‍ഡ് നമ്പര്‍ നല്‍കിയാല്‍ ഡേറ്റ പരിശോധിച്ച് വിവരം അറിയിക്കും. ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സ്മാര്‍ട്ട് കാര്‍ഡ് വിതരണകേന്ദ്രത്തില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കും. ഫോണ്‍ 9495214868, 9072908839.