കൊല്ലം: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന രാത്രികാല വെറ്ററിനറി സര്‍വീസിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 14ന് നടക്കും. പ്രതീക്ഷിത ഒഴിവ് – രണ്ട്. പ്രതിമാസ ഹോണറേറിയം 39500 രൂപ. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം. സര്‍ജറി, മെഡിസിന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭികാമ്യം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഉച്ചകഴിഞ്ഞ് രണ്ടിന് അഭിമുഖത്തിനായി സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2793464 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
