ആരോഗ്യ കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ ഒരുക്കിയ ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നാടകങ്ങള്‍, സംഗീതശില്‍പം മുതലായ കലാപരിപാടികളാണ് ജാഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷിബു മുത്താട്ട്, മുസ്തഫ ദ്വാരക എന്നിവര്‍ രചനയും ഗിരീഷ് കാരാടി സംവിധാനവും നിര്‍വഹിച്ച കലാജാഥയില്‍ ഷിജു പുല്‍പ്പള്ളി, അരവിന്ദ് പൊന്നട, നന്ദകിഷോര്‍, ബിന്ദു ഹിരീഷ്, വിശാലാക്ഷി ചന്ദ്രന്‍, സജിനി കോട്ടത്തറ, സുധീഷ് ഇരുളം, അജു, ഉണ്ണി ഇരുളം, അമര്‍ജിത്ത്, രവി എന്നീ കലാകാരന്മാര്‍ ജാഥയില്‍ അണിനിരക്കുന്നു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ 11 വരെ ജാഥ പര്യടനം നടത്തും.
