ലൈസന്‍സ് എടുക്കാനൊരുങ്ങുന്നവര്‍ക്ക് സഹായവുമായി മോട്ടോര്‍വാഹന വകുപ്പിന്റെ പവലിയന്‍. ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കംപ്യൂട്ടര്‍ ടെസ്റ്റ് പരിശീലനം സൗജന്യമായി ലഭിക്കും. ചിത്രങ്ങളും മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊലിക-2018 പ്രദര്‍ശനമേളയുടെ ഭാഗമായി എസ്‌കെഎംജെ സ്‌കൂളില്‍ തയ്യാറാക്കിയ വകുപ്പിന്റെ സ്റ്റാള്‍ ആര്‍ടിഒ വി സജിത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍ടിഒ വി ഷെരീഫ് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്റ്റാള്‍ സന്ദര്‍ശിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ എസ് സുഹാസ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
