എറണാകുളം: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡിന്റെ നവീകരണത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 68-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ കാവുംപടിയില്‍ നിന്നും ആരംഭിച്ച് പഞ്ചായത്ത് അതിര്‍ത്തിയായ മില്ലുംപടി വരെയുള്ള ഭാഗം ബിഎം ബിസി നിലവാരത്തില്‍ ടാര്‍ചെയ്ത് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡിലെ ഓടകളുടെ നവീകരണം, കോണ്‍ഗ്രീറ്റ്, ദിശ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, റിഫ്‌ളക്ട് ലൈറ്റുകള്‍ സ്ഥാപിക്കല്‍ അടയ്ക്കമുള്ള ജോലികളാണ് പൂര്‍ത്തിയാക്കുന്നത്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ തൃക്കളത്തൂര്‍- കുന്നുകുരുടി റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തൃക്കളത്തൂര്‍ പ്രദേശത്തുള്ളവര്‍ക്ക് തൃക്കളത്തൂര്‍ കാവുംപടിയില്‍ നിന്നും കുന്നുകുരുടി, തട്ടാമുകള്‍, പട്ടിമറ്റം വഴി ജില്ലാ സിരാകേന്ദ്രമായ കാക്കനാട് എളുപ്പത്തില്‍ എത്തിച്ചരുന്ന റോഡാണിത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റോഡില്‍ തൃക്കളത്തൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിലേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഈമാസം 20ന് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍എ പറഞ്ഞു.