തിരുവനന്തപുരം:  ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പാസായവര്‍ക്ക് അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി പരിശീലന കേന്ദ്രങ്ങളില്‍ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടാം. ഓരോ കേന്ദ്രങ്ങളിലും പരമാവധി 25 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാക്കും വിധം വൈകിട്ട് ആറുമുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്.
35,000 രൂപയാണ് ഫീസ്. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിലും പ്രായോഗിക പരിശീലനം ലഭിക്കും. അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സിലൂടെ കഴിയും.
അപേക്ഷ ഫോറം www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അഡ്മിഷന്‍ നേടാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിലിലോ ഫെബ്രുവരി 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഉള്‍ക്കൊള്ളിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 2422068, 047.