കാസർഗോഡ്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പവലിയന്‍ റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജില്ലയിലെ സര്‍ക്കാറിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം എന്നിവയാണ് ഇതിന്റെ ഭാഗമായി സജ്ജീകരിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ് എന്നിവര്‍ സംബന്ധിച്ചു.
