കാസർഗോഡ്:  60 വര്‍ഷം പഴക്കമുള്ള ബേക്കൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. മംഗല്‍പാടി പഞ്ചായത്തിന് കീഴിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. കെട്ടിടം നവീകരിക്കാനാവശ്യപ്പെട്ട് കര്‍മ്മസമിതി അഗംങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിവേദനവുമായി ആരോഗ്യ മന്ത്രിയെ കാണാനെത്തി.

പ്രശ്‌നം വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ എന്‍ എച്ച് എം പ്രോഗ്രാം ഓഫീസര്‍ ഡോ.രാമന്‍ സ്വാമിവാമനെ നിയോഗിച്ചു. കുടുംബക്ഷേമ ഉപകേന്ദ്രം പുനര്‍നിര്‍മ്മാണം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന് മന്ത്രി നിര്‍ദേശം നല്‍കി.