കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലയിലെ 2500 തൊഴില്‍ അവസരങ്ങളിലേക്ക് മെയ് 16ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ തൊഴില്‍മേള നടത്തും. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ. പത്താം തരം മുതല്‍ ഡിഗ്രി, ബിരുദാനന്തര ബിരുദം , ഐ.ടി.ഐ, ഡിപ്ലോമ വരെ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നോട്ടുള്ള എല്ലാ അഭിമുഖങ്ങളിലും സൗജന്യമായി പങ്കെടുക്കാം. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതി യുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം മയ് 11ന് കട്ടപ്പന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
ഐ.ടി, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ്, എഫ്.എം.സി.ജി, ഓട്ടോമൊബൈല്‍സ്, റീറ്റെയില്‍ സെയില്‍സ്, ഓഫീസ് അസിസ്റ്റന്റ്, എഡ്യൂക്കേഷണല്‍ അക്കാഡമിസ്, ബി.പി.ഒ, കെ.പി.ഒ, പ്രൊഡക്ഷന്‍ കമ്പനീസ്, ടെലികോം തുടങ്ങി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് അഭിമുഖം. മേളയില്‍ പങ്കെടുക്കാനും അനുബന്ധ വിവരങ്ങള്‍ക്കും ഫോണ്‍ 0481 2563451, 9745734942.