സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും രണ്ടുമാസം ദൈര്‍ഘ്യമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുറഞ്ഞത് എട്ടാം ക്ലാസ് പാസായവരും 18 വയസ്സിനുമുകളില്‍ പ്രായമുള്ളവരുമായിരിക്കണം. കോഴ്‌സ് ഫീ 6050. മിതമായ താമസ സൗകര്യം സൗജന്യമായി ചെയ്തുകൊടുക്കും. താല്‍പര്യമുള്ളവര്‍ കോഴ്‌സ് ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി അരിമ്പൂര്‍, തൃശൂര്‍-680620 എന്ന വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ ഒന്നിന് പരിശീലനം തുടങ്ങും. പരിശീലനത്തിന് ഒടുവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0487 2310983 എന്ന നമ്പരില്‍ ലഭിക്കും.
തൊഴില്‍ തര്‍ക്ക കേസുകളില്‍ വിചാരണ
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മെയ് 26ന് പീരുമേടും 22ന് പുനലൂരിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ കൊല്ലം ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.