കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കാസറകോട് /പ്രീമെട്രിക് ഹോസ്റ്റല്‍ വാണിനഗര്‍, കുറ്റിക്കോല്‍, ബളാന്തോട്, ചാലിങ്കാല്‍ എന്നിവിടങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് കൂടിക്കാഴ്ച ഈ മാസം 17ന് രാവിലെ 11 ന് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തും. താല്‍പ്പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് മുന്‍പരിചയം എന്നിവ തെളിയിക്കു അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഓഫീസില്‍ ഹാജരാകണം. വാര്‍ഡന്‍, കുക്ക്, ആയ, വാച്ച്മാന്‍, സെക്യൂരിറ്റി, സ്‌കാവഞ്ചര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയാണ് തസ്തികകള്‍. ഫോണ്‍: 04994 255466
