കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. 1000 രൂപ അടച്ച് അപേക്ഷാഫോറം കോളേജ് ഓഫീസില്‍ നിന്ന് വാങ്ങാം. ഈ മാസം 26 നകം അപേക്ഷ കോളേജില്‍ ലഭിക്കണം. ംംം.ഹയരെലസ.മര.ശി എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 1000 രൂപ ഡിഡി സഹിതവും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 250290, 250555.
