കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി ‘സഭയും സമൂഹവും’ വിവിധ ചാനലുകളില്‍ ഫെബ്രുവരി 14 മുതല്‍ 20 വരെ സംപ്രേഷണം ചെയ്യുന്ന സമയക്രമം പ്രസിദ്ധീകരിച്ചു. 14-ാംകേരള നിയമസഭയുടെ സമാപനത്തിന്റെ രണ്ടാം ഭാഗമാണ് സംപ്രേഷണം ചെയ്യുന്നത്.

ഫെബ്രുവരി 14 ന് 24 ന്യൂസില്‍ വൈകിട്ട് 4-4.30 നും (15 ന് പുലര്‍ച്ചെ 12.30-1.00 നും പുന:സംപ്രേഷണം), ഏഷ്യാനെറ്റ് ന്യൂസില്‍ വൈകിട്ട് 4.30-5.00, റിപ്പോര്‍ട്ടര്‍ ടി വി യില്‍ വൈകിട്ട് 6.30-7.00 നും (15 ന് പുലര്‍ച്ചെ 2.30-3.00 നും പുന:സംപ്രേഷണം), 15 ന് ജയ്ഹിന്ദ് ടി.വിയില്‍ രാത്രി 8.30-9.00 നും (17 ന് രാവിലെ 11.30-12.00 നും പുന:സംപ്രേഷണം), കൗമുദി ടി.വിയില്‍ രാത്രി 8.00-8.30നും, 16 ന് കൈരളി ന്യൂസില്‍ വൈകിട്ട് 4.30-5.00 നും ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ രാത്രി 7.00-7.30 നും (ഞായര്‍ ഉച്ചയ്ക്ക് 1.00-1.30 നും പുന:സംപ്രേഷണം), കൈറ്റ് വിക്ടേഴ്സില്‍ രാത്രി 9.30-10.00 നും (19 ന് രാത്രി 9.30-10.00 നും പുന:സംപ്രേഷണം), 17 ന് മാതൃഭൂമി ന്യൂസില്‍ വൈകിട്ട് 4.30-5.00 നും (18 ന് പുലര്‍ച്ചെ 12.00-12.30 നും പുന:സംപ്രേഷണം), 18 ന് ദൂരദര്‍ശന്‍ മലയാളത്തില്‍ രാത്രി 8.30-9.00 നും (19 ന് രാവിലെ 8.30-9.00 നും പുന:സംപ്രേഷണം), കേരളവിഷനില്‍ രാത്രി 8.00-8.30 നും (19 ന് രാത്രി 8.00-8.30 നും പുന:സംപ്രേഷണം), 19 ന് ന്യൂസ് 18 നില്‍ വൈകിട്ട് 4.30-5.00. 20 ന് മീഡിയ വണ്ണില്‍ രാത്രി 8.30-9.00, ഞായര്‍ ഉച്ചയ്ക്ക് 2.30-3.00നും പുന:സംപ്രേഷണം).