കൊല്ലം: കുന്നത്തൂര്‍ മണ്ഡലത്തിലെ മൈനാഗപ്പള്ളി, കാരാളിമുക്ക്, ശാസ്താംകോട്ട, എന്നിവിടങ്ങളിലെ മാവേലിസ്റ്റോറുകള്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളായി. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഇതോടെ കുന്നത്തൂര്‍ മണ്ഡലത്തില്‍ ഏഴു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങുകളില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്‍സര്‍ ഷാഹി ആദ്യവില്‍പ്പന നടത്തി.

മൈനാഗപള്ളിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി എം സൈയ്ദ്, വൈസ് പ്രസിഡന്റ് ലാലി ബാബു ഗ്രാമപഞ്ചായത്തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാരാളി മുക്കില്‍ നടന്ന ചടങ്ങില്‍ പടിഞ്ഞാറേകല്ലട പ്രസിഡന്റ് ഡോക്ടര്‍ സി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ ഷാജഹാന്‍, വൈസ് പ്രസിഡന്റ് സുധ എല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശാസ്താംകോട്ടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പികെ ഗോപന്‍, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, വൈസ് പ്രസിഡന്റ് ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.