അംഗത്വ വിതരണം 19 മുതൽ
തൃശ്ശൂർ: ഇന്ത്യയിൽ തന്നെ കേരളത്തിൽ ആദ്യമായി തുടങ്ങിയ കർഷക ക്ഷേമനിധി ബോർഡിൻ്റെ ഹെഡ് ഓഫീസ് പ്രവർത്തന ഉൽഘാടനം ചെമ്പൂക്കാവ് പ്രിൻസിപ്പൽ കൃഷി ഓഫീസ് കെട്ടിട സമുച്ചയത്തിൽ
കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവ്വഹിച്ചു. കർഷകക്ഷേമനിധി ബോർഡിലേക്കുള്ള അംഗത്വ വിതരണം ഈ മാസം 19 ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവിസ് മാസ്റ്റർ, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി കൗൺസിലർ റെജി ജോയ്, കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ പി രാജേന്ദ്രൻ , കർഷക ക്ഷേമനിധി സി ഇ ഒ എസ് സുബ്രമണ്യൻ കർഷക ക്ഷമനിധി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.