⭕ തൃശൂർ – കുറ്റിപ്പുറം റോഡിലെ പ്രധാന പാലം
മണലൂര്‍ നിയോജക മണ്ഡലത്തിലെ ചൂണ്ടല്‍ പാറ പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. തൃശൂര്‍ – കുറ്റിപ്പുറം റോഡില്‍ 3.39 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ നടത്താനായ ഏക സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സാധ്യമാവാത്ത കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കി. വെറും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനു കഴിയുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനില്‍, ജില്ലാ പഞ്ചായത്തംഗം എ വി വല്ലഭന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി കെ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിജി കരുണാകരന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം കെ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.