മലപ്പുറം: താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിക്ക് 3.45 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 രാവിലെ10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍. എ അധ്യക്ഷനാകും. രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച പുതിയ ബ്ലോക്കിലായിരിക്കും ഇനി ആശുപത്രി ഓഫീസും ഫാര്‍മസിയും ലാബും പ്രവര്‍ത്തിക്കുക. ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഇ. എന്‍. ടി, ഓഫ്താല്‍മോളജി, സ്‌കിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ ഒ.പികളും ഇനി മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
