സംസ്ഥാന സഹകരണ യൂണിയന് കീഴിലെ സഹകരണ പരിശീലന കോളേജ്/കേന്ദ്രങ്ങളിൽ പഠിക്കുന്ന എച്ച്.ഡി.സി ആന്റ് ബി.എം., ജെ.ഡി.സി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. 19ന് വൈകിട്ട് മൂന്നിന് കുറവൻകോണം സഹകരണ പരിശീലന കോളേജിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന സ്‌കോളർഷിപ്പിനായി 25 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.