സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയില്‍ (ശുഭയാത്ര) അപേക്ഷിക്കാം. ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, സ്വന്തം പേരില്‍ എടുത്ത 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉള്‍പ്പെടെ അപേക്ഷയുടെ മറുപുറത്തില്‍ പറയുന്ന രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 – 2347768, 7152, 7153, 7156).