‘കൂട്ടിലൂടെ’: വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം

കാസർഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും ‘കൂട്ടിലൂടെ’ വിധവാ സംരക്ഷണ പദ്ധതി വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നു. ജില്ലയിലെ വിധവകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

ആറ് മാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കി സാമൂഹ്യ സാമ്പത്തിക സ്ഥിതി അറിയിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാക്ഷ്യപത്രം, ഗുരുതര രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, അപേക്ഷകന്റെ സ്വഭാവത്തെക്കുറിച്ചും കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിലാസം: വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിതാ ശിശുവികസന വകുപ്പ്, കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി ഒ- 671123. ഫോണ്‍: 04994 255266, 256266