എറണാകുളം: തുറവൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൃഷി ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിച്ചു. ഭൂമി നികത്തുന്നതിനെതിരെ പഞ്ചായത്തംഗവും പ്രദേശവാസികളും സാന്ത്വന സ്പർശം അദാലത്തിൽ നൽകിയ പരാതിയിലാണ് നടപടി.
ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനും പോലീസിനോട് നികത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. തുറവൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ യൂദാപുരം പള്ളിക്കു സമീപവും പത്താം വാർഡിൽ കിടങ്ങൂർ സ്കൂളിനു സമീപവും നിലം നികത്തുന്നുവെന്നതാണ് പരാതി.