കോട്ടയം: നെടുംകുന്നം സെന്റ് ജോൺസ് ഹാളിൽ നടന്ന സാന്ത്വന സ്പർശം താലൂക്കുതല പരാതി പരിഹാര അദാലത്തിലെ ആദ്യ ധനസഹായം തേടിയെത്തിയത് ലൈലമ്മയെ. തൃക്കോതമംഗലം മരങ്ങാട്ടുപറമ്പ് വീട്ടിൽ ലൈലമ്മയ്ക്ക് ജന്മനാ ഇരുകാലുകൾക്കും സാധ്വീനമില്ല. കൈകൾ കുത്തിയാണ് സഞ്ചരിക്കുന്നത്.

മന്ത്രിമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും സദസിന്‍റെ മുന്‍നിരയില്‍ ഇരുന്ന ലൈലമ്മയുടെ അരികിലെത്തിയാണ് തുടര്‍ ജീവിതം സുരക്ഷിതമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ലൈലമ്മയ്ക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചു.കിടപ്പു രോഗിയായ അമ്മ കല്യാണിക്കൊപ്പമാണ് കഴിയുന്നത്.

സർക്കാരിന്‍റെ സാമൂഹ്യ ക്ഷേമ പെൻഷനാണ് ഏക ആശ്രയം. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ ലഭിച്ചത് ഏറെ സഹായകമായെന്നും ഇവര്‍ പറയുന്നു. ജീവിത പ്രതിസന്ധികളിൽ സർക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലൈലമ്മ മടങ്ങിയത്.