രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 614 പേര്‍
പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) രജിസ്റ്റര്‍ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളില്‍ 62 പേര്‍ക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 25600 ആയി.കൂടാതെ രജിസ്റ്റര്‍ ചെയ്ത 637 ആരോഗ്യ പ്രവര്‍ത്തകരില്‍ 614 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെയ്പും നല്‍കിയിട്ടുണ്ട്. ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 1249 ആയി. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.10 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 11 സെഷനുകളിലായിട്ടാണ് ഇന്ന് കുത്തിവെയ്പ് നടത്തിയത്.