ആധുനിക സൗകര്യങ്ങളോടെ ഔഷധിയിൽ മോഡേൺ പ്രിപ്പേർഡ് മെഡിസിൻ സ്റ്റോർ അഥവാ പി എം സ്റ്റോറി തുറന്നു. കുട്ടനെല്ലുരിലുള്ള ഔഷധി ആസ്ഥാനത്ത് പുതിയ പി എം സ്റ്റോറിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഓൺലൈനായി നിർവഹിച്ചു.5 കോടി ചിലവിലാണ് ഔഷധി യിൽ നിർമ്മിക്കുന്ന മരുന്നുകൾ ശേഖരിക്കുന്നതിന് പി എം സ്റ്റോർ സജ്ജീകരിച്ചിട്ടുള്ളത്.20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും 97 ലക്ഷം രൂപ ചിലവിൽ പണി പൂർത്തീകരിച്ച കെ എസ് ഇ ബി ഡെഡിക്കേറ്റഡ് സ്പീഡർ ലൈനിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.ചീഫ് വിപ്പ്‌ കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർമാൻ കെ ആർ വിശ്വഭരൻ, മാനേജിങ് ഡയറക്ടർ കെ വി ഉത്തമൻ, നഗരസഭ അംഗം ശ്യാമള വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.