മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് ഗവ ഐ.ടി.ഐ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച തൊഴില്‍ ക്ഷമതയുമായി എത്തുന്ന മനുഷ്യ വിഭവശേഷി നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മാണി, വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ഈ അക്കാദമിക് വര്‍ഷം ആദ്യഘട്ടമെന്ന നിലയില്‍ ഡ്രാഫ്റ്റ് സ്മാന്‍ സി വില്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ ആറ് യൂണിറ്റുകളിലായി 132 ട്രെയിനികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 14 സ്ഥിരം തസ്തികളും 3 താല്‍കാലിക തസ്തികളോടും കൂടിയാണ് വാഴക്കാട് ഐ.ടി.ഐ ആരംഭിക്കുന്നത്. പ്രിന്‍സിപ്പള്‍ ക്ലാസ്, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ക്ലര്‍ക്ക്, എല്‍.ഡി സ്റ്റോര്‍ കീപ്പര്‍ എന്നിങ്ങനെയാണ് 14 സ്ഥിരം തസ്തികകള്‍. കൂടാതെ വാഴക്കാട് ഐ.ടി.ഐ യില്‍ ഓഫീസ് അറ്റന്‍ഡര്‍, വാച്ച് മാന്‍, കുടുംബശ്രീ മുഖേനെ ഒരു ശുചീകരണ തൊഴിലാളി തുടങ്ങിയ താല്‍കാലിക തസ്തികകളുമുണ്ട്.വാഴക്കാട് പഞ്ചായത്തില്‍ ആരംഭിക്കുന്ന പുതിയ ഐ.ടി.ഐയ്ക്ക് സ്വന്തമായി കെട്ടിട നിര്‍മാണത്തിനും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപകരണ സംഭരണത്തിനു മായി ബജറ്റില്‍ സര്‍ക്കാര്‍ ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാഴക്കാട് ടൗണില്‍ ദാറുല്‍ ഉലൂം അസോസിയേഷന്റ് ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഈ അക്കാദമിക വര്‍ഷത്തില്‍ ഐ ടി ഐ താല്‍കാലികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഐ ടി ഐ തുടങ്ങാന്‍ ആവശ്യമായ 2 ഏക്കര്‍ സ്ഥലം വാഴക്കാട് പഞ്ചായത്ത് കൈമാറിയിട്ടുണ്ട്..തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴക്കാട് ഗ്രാമ പഞ്ചായത്ത് നല്‍കിയ എളമരത്താണ് ഐ.ടി ഐ വരുന്നത്.
അന്താരാഷ്ട്ര നിലവാരത്തോടെ ആരംഭിക്കുന്ന പുതിയ ഐ.ടി.ഐ മണ്ഡലത്തില്‍ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റമുണ്ടാക്കും.
വാഴക്കാട് ദാറുസ്സലാം കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് എം.പി ഇ.ടി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നിയോജക മണ്ഡലം എം എല്‍ എ ടി.വി ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മലയില്‍ അബ്ദു റഹിമാന്‍ മാസ്റ്റര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സക്കറിയ, ഐ ടി ഐ പ്രിന്‍സിപ്പാളും നോഡല്‍ ഓഫീസറുമായ പി. വാസുദേവന്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.