സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി കെ. എല്‍. വിവേകാനന്ദന്‍, എസ്. സോമനാഥന്‍ പിള്ള, കെ. വി. സുധാകരന്‍, പി. ആര്‍. ശ്രീലത എന്നിവര്‍ ചുമലതയേറ്റു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വില്‍സണ്‍ എം. പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.