കാസർഗോഡ്: സ്‌കൂളുകളിൽ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിനായി കുട്ടികൾക്കിടയിൽ തത്സമയ ക്വിസ് മത്സരം നടത്തി. ഐഇസി കോർഡിനേഷൻ കമ്മിറ്റി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്ത്വത്തിൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കോട്ടപ്പുറം, രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ നീലേശ്വരം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കാടങ്കോട് എന്നിവിടങ്ങളിലാണ് തത്സമയ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചത് .

കോവിഡ് -19, കുഷ്ഠ രോഗ നിർമാർജ്ജന പരിപാടിയായ അശ്വമേധം 3.0, മറ്റ് പകർച്ച വ്യാധി രോഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള തത്സമയം ക്വിസിൽ വിദ്യാർഥികൾ മികച്ച നിലവാരം പുലർത്തി. ഉത്തരങ്ങളൊക്കൊപ്പം ആകർഷകമായ സമ്മാനങ്ങൾ വിദ്യാർഥികളെ തേടിയെത്തി. വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കാളികളായി .

ജില്ലാ മലേറിയ ഓഫീസർ വി സുരേശൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമണി എൻ, നോൺ മെഡിക്കൽ സൂപ്പർവൈസർമാരായ രാജൻ കരിമ്പിൽ, സുകുമാരൻ എൻ എന്നിവർ നേതൃത്വം നൽകി.