എറണാകുളം: ആരോഗ്യ മേഖലയിൽ സമഗ്രമായ മുന്നേറ്റം വിജയകരമായി നടപ്പിലാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പ്രവർത്തനസജ്ജമായ 8 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടിൽ വീടിൻ്റെ അടുത്ത് തന്നെ രോഗചികിത്സയും കോവിഡ് പ്രതിരോധങ്ങളും ഉറപ്പുവരുത്താൻ ഈ കേന്ദ്രങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനുള്ള സർക്കാരിൻ്റെ ഇഛാശക്തിയുടെ ഭാഗമായിട്ടാണ് ഈ പൊതുജനാരോഗ്യങ്ങളെ കാണുന്നത്.
സർക്കാർ ആശുപത്രികൾ പ്രകൃതിസൗഹൃദ മാക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക ഈ ലക്ഷ്യങ്ങളെല്ലാം നല്ല രീതിയിൽ സാക്ഷാത്കരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രാവർത്തികമാക്കി. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി മാറുകയാണ്. ആരോഗ്യ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി മാറി. ഒപ്പം സമയം സേവനം എന്നിവയിലും മാറ്റങ്ങൾ വന്നു. ഓ പി സമയം രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെ ആക്കി. മൂന്ന് ഡോക്ടർമാരുടെയും 4 സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാക്കി.
നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ കുടുംബ ആരോഗ്യമേഖലയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്.
ആരോഗ്യമേഖലയുടെ വളർച്ചയോടൊപ്പം ആരോഗ്യരംഗത്ത് രണ്ടായിരത്തിൽപരം തസ്തികകൾ രൂപീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. നേരത്തെ 1830 തസ്തികകൾ കുടുംബ ആരോഗ്യത്തിന് അധികമായി സൃഷ്ടിച്ചു. എൻ എച്ച് എം വഴി 454 പേരെയും പഞ്ചായത്ത് വഴി 648 പേരെയും യും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് നിയമിച്ചു. ആരോഗ്യ രംഗത്ത് നാം നടത്തിവരുന്ന വികസന പദ്ധതികളുടെ അംഗീകാരമാണ് ദേശീയ ആരോഗ്യ സൂചികകളിൽ നമുക്ക് ലഭിക്കുന്ന ആദ്യ സ്ഥാനത്തെ വിലയിരുത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം മുന്നേറുന്നത്.
രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഇവയെല്ലാം കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. രോഗപ്രതിരോധ കുത്തിവെപ്പ്, ആശുപത്രികളിലെ പ്രസവം, ജനനസമയത്തെ സ്ത്രീ പുരുഷ അനുപാതം ഇവയിലെല്ലാം കേരളം മികച്ച നിലയിലാണ്. ലോക്ക് ഡൗൺ സമയത്ത് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കാതിരുന്നപ്പോൾ ജനങ്ങൾക്ക് ആശ്വാസമായത് കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലയിൽ ഇടപ്പള്ളി, എടവനക്കാട്, പാറക്കടവ്, ഒക്കൽ, പുന്നേക്കാട്, പാലക്കുഴ, ആരക്കുന്നം, പനങ്ങാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ആരക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ എഫ് എച്ച് സി തല ഉദ്ഘാടനം അനു ജേക്കബ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജയകുമാർ, മെഡിക്കൽ ഓഫീസർ ആരക്കുന്നം ഡോ. വിനോദ് പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു പി നായർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കീരംപാറ ഗ്രാമപഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ശിലാഫലകം ആൻ്റെണി ജോൺ എംഎൽഎ അനാച്ഛാദനം ചെയ്തു. ഡീൻ കുര്യാക്കോസ് എം പി, ഡോക്ടർ രാജൻ എൻ ഖോബ്രഗ ഡേ ഐഎഎസ്, എൻഎച്ച്എം മിഷൻ ഡയറക്ടർ ഡോ രത്തൻ ഖേൽക്കർ ഐഎഎസ്, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റാണി കുട്ടി ജോർജ്, കെ കെ ദാനി, റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എടവനക്കാട് കുടുംബാരോഗ്യ കേന്ദ്ര ത്തിൽ എസ് ശർമ എംഎൽഎ മുഖ്യാതിഥിയായ ചടങ്ങിൽ ഡിഎംഒ എം എ കുട്ടപ്പൻ, എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ മാത്യു നമ്പോലിൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ സെലിൻ ഡെൻസി, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസീന അബ്ദുൽസലാം, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോണോ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കരാജ് പി എൻ, എടവനക്കാട് കുടുംബാരോഗ്യ ഡോക്ടർ ഡോക്ടർ പി ആർ സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മനോജ് തോട്ടപ്പള്ളി, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹനൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ടീച്ചർ, വാർഡ് മെമ്പർമാരായ രാജേഷ് മാധവൻ, സോളി ബെന്നി, അജിത് ചന്ദ്രൻ, ഇ എസ് സനിൽ, ലിസി ജോണി, കെ എം ഷിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രൻ്റെ ശിലാഫലകം
എൽദോ എബ്രഹാം എംഎൽഎ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലിസ് ഷാജു, വൈസ് പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് എൻ കെ, സിബി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഷിബി കുര്യാക്കോസ്, സിബി സഹദേവൻ, മാണി കുഞ്ഞ് കെ എ, മഞ്ജു ജിനു, സിജി ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാറക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ റോജി എം ജോൺ എംഎൽഎ മുഖ്യാതിഥിയായ ചടങ്ങിൽ ബെന്നി ബഹനാൻ എം പി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയദേവൻ എസ് വി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി വി പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ താരാ സജീവ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി ജയസൂര്യൻ, പി ആർ രാജേഷ്, ബിന്ദു സന്തോഷ്, ശാന്ത ഉണ്ണികൃഷ്ണൻ, ജിഷ ശ്യാം, സി എം ജോയ്, ആശാ ദിനേശൻ, രാഹുൽ കൃഷ്ണൻ, പാറക്കടവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രസിലിൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.