എറണാകുളം: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും 18-കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ശിലാഭലകം അനാച്ഛാദനം ചെയ്തു.

10-കോടി രൂപ മുടക്കി നവീകരണം പൂര്‍ത്തിയാക്കിയ തൊടുപുഴ-മൂവാറ്റുപുഴ റോഡ്, 2.50-കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാറാടി-കുരുക്കുന്നപുരം റോഡ്, 2.50-കോടി രൂപ മുടക്കി ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പലംപടി-വീട്ടൂര്‍ റോഡ്, 3-കോടി രൂപ മുടക്കി ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റജീന ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, സക്കീര്‍ ഹുസൈന്‍, റജീന ഷിഹാജ്, ബെസ്സി എല്‍ദോ, ദീപ റോയി, മുന്‍പഞ്ചായത്ത് മെമ്പര്‍മാരായ യു.പി.വര്‍ക്കി, എം.വി.സുഭാഷ്, വി.എം.നവാസ്, വിവിധ കക്ഷിനേതാക്കളായ വി.എസ്.മുരളി, പി.വി.ജോയി, സീന ബോസ്, രാജു കാരിമറ്റം, എം.കെ.ഇബ്രാഹിം പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സൂസണ്‍ തോമസ്, ഷറഫുദ്ദീന്‍.കെ.എം, ജസിയ.എം.കെ.എന്നിവര്‍ പങ്കെടുത്തു.

ചിത്രം- മൂവാറ്റുപുഴയില്‍ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പലംപടി- വീട്ടൂര്‍ റോഡിന്റെ ശിലാഫലകം അനാശ്ചാദനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു