വികസന പ്രവര്‍ത്തികളെല്ലാം വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പൊതുനിര്‍ദേശം. കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ദേശീയപാത അതോറിറ്റിയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിലമേല്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ മണല്‍ ഖനനം നിയന്ത്രിക്കണം. കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ വിപുലീകരിക്കണം. കൊല്ലം ചെങ്ങന്നൂര്‍ റൂട്ടില്‍ കൂടുതല്‍ കെ എസ് ആര് ടി സി വേണാട് സര്‍വീസുകള്‍ വേണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു.
മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ് ബുഹാരി, കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, കെ സി വേണുഗോപാല്‍ എം പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്, പി സി വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. ആര്. ജയഗീത, ആര്.ആര്. ഡെപ്യൂട്ടി കലക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
