ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധ (എച്ച് പി വി) വാക്സിനേഷന് തുടങ്ങി. ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എം.എല്‍.എ സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ നിര്‍വഹിച്ചു. പാപിലോമ വൈറസ്(എച്ച് പി വി) വാക്സിനേഷനാണിത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബി. ജയന്തി അധ്യക്ഷയായി. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ ലിന്‍ഡ ജോസഫ്, ഡിഎംഓ ഡോ ഷീജ, ഡിപിഎം ഡോ ദേവകിരണ്‍, ആശുപത്രി സൂപ്രണ്ട് ഡോ മാര്ട്ടിന്, ആര്‍എംഓ ഡോ. ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
